മലപ്പുറം: ( www.truevisionnews.com ) പോത്ത്കല്ലിൽ ഏഴു വയസുകാരനായ സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 12 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ.
നിലമ്പൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതിയുടേതാണ് ശിക്ഷാവിധി.
2017 ജൂണിനും 2018 മാർച്ചിനും ഇടയിലുള്ള കാലയളവിൽ നടന്ന സംഭവത്തിൽ പോത്ത്കല്ല് പൊലിസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിചാരണ നടത്തി ജഡ് കെ.പി ജോയ് ശിക്ഷ വിധിച്ചത്.
സബ് ഇൻസ്‌പെക്ടർമാരായിരുന്ന പി മാത്യു, കെ. അബ്ബാസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സാം കെ. ഫ്രാൻസിസ് ഹാജരായി പ്രൊസിക്യൂഷൻ ലൈസൺ വിങിലെ സീനിയർ പൊലിസ് ഓഫിസർ പി.സി. ഷീബ പ്രോസിക്യൂഷനെ സഹായിച്ചു.
പ്രതിയെ ശിക്ഷ അനുഭവിക്കുന്നതിനായി മലപ്പുറം തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
#sexuallyassaulted #own #seven #year #old #son #years #rigorous #imprisonment #accused